mm mani

mm mani

കൊച്ചി: മന്ത്രി എം.എം.മണിക്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി. കൊച്ചി കളമശ്ശേരിയില്‍ ഒരു സ്വീകരണ പരിപാടിക്ക് ശേഷം പുറത്തേക്ക് വരുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കി.

അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി മണി രാജിവയ്ക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പ്രതിപക്ഷ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.

Top