എം എം മണിക്ക് 27901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം. മണി വിജയിച്ചു. ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി വിജയിച്ചത്.

2001 മുതല്‍ തുടര്‍ച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.

 

Top