ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനം

കോട്ടയം: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണിയെ തന്നെ മത്സരിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമായി. ഇടുക്കിയും തൊടുപുഴയും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. ദേവികുളത്ത് എസ് രാജേന്ദ്രന്റെ കാര്യം സംസ്ഥാന സമിതി തീരുമാനിക്കും.

അതിനിടെ മന്ത്രി തോമസ് ഐസക്കിനും സുധാകരനും ഇളവ് നല്‍കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ നേത്യത്വം ആവശ്യപ്പെട്ടു. സംസ്ഥാന ആക്ടിങ് സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

 

Top