ഉടുമ്പന്‍ചോലയില്‍ എംഎം മണി മത്സരിക്കും

ഇടുക്കി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എ എം എം മണി സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെന്നും ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ആര്‍ ഈശ്വരന്‍, അഡ്വ. എ രാജ എന്നിവരാണ് പരിഗണനയിലുള്ളത്.

ഇടുക്കിയില്‍ രണ്ട് മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. 2006 മുതല്‍ എസ് രാജേന്ദ്രനാണ് ഇവിടുത്തെ എംഎല്‍എ. ഇത്തവണ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയാണ്.

Top