മണിയാശാന്‍ ‘കൊല’മാസാണ് . . . കണ്ടില്ലേ വിചിത്ര പ്രതികരണം !

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ച് വീണ്ടും വിവാദപരാമര്‍ശവുമായി മന്ത്രി എം.എം.മണി.

നൂറ്റാണ്ടു കൂടുമ്പോള്‍ പ്രളയം വരും, കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും. എന്നാല്‍ ജീവിതയാത്ര തുടരുമെന്നും, പ്രതിപക്ഷത്തിന്റെ വാക്കുകേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമുള്ള പുതിയ വാദവുമായാണ് മണിയാശാന്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, അണക്കെട്ടുകളുടെ നിയന്ത്രണം പാളിയിട്ടില്ലെന്ന് ജലക്കമ്മീഷന്‍ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയില്‍ നിന്നും ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലം മാത്രമാണ് ഒഴുക്കി കളഞ്ഞതെന്നും പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കി അണക്കെട്ടിന് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കക്കി അണക്കെട്ട് തുറക്കാന്‍ വൈകിയത് കുട്ടനാടിനെ ഓര്‍ത്താണെന്നും ഇടമലയാറില്‍ ഒഴുകി വന്ന അധികജലം മാത്രമാണ് തുറന്നുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിലെ തടസം നദികളുടെ ഗതിമാറ്റിയെന്നും ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയിലധികം ജലം തണ്ണീര്‍മുക്കത്ത് എത്തിയെന്നും വെള്ളപ്പൊക്കം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top