‘ഇന്നൊരു സുദിനമാണ്, ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണ് ‘; മന്ത്രി എം.എം. മണി

കട്ടപ്പന : ശിശുദിനം ജവാഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

“നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച ഒരു സുദിനമാണിന്ന്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കു വഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് എതിരെ പോരാടി ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ നമ്മൾ ഈ മഹാസമ്മേളനം തുടങ്ങാം എന്നാണ് ഞാൻ ഈ അവസരത്തിൽ നിങ്ങളെ ഓർമപ്പെടുത്തുന്നു’- മന്ത്രി പറഞ്ഞു.

Top