പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും രൂക്ഷമായി വിമർശിച്ച് എം എം മണി

ഇടുക്കി: പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും രൂക്ഷമായി വിമർശിച്ച് മുൻ വൈദ്യുതി മന്ത്രി എം എം മണി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻമന്ത്രി. സർക്കാർ പണം കൊടുത്ത് ഏറ്റെടുത്ത ഭൂമിയിൽ പോലും വനംവകുപ്പ് വികസനപ്രവർത്തനങ്ങൾ നടത്താൻ തടസ്സം നിൽക്കുകയാണ്.

സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന വനപാലകർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. പൊലീസും ഇവരുടെ നടപടികൾക്ക് പച്ചക്കൊടി കാട്ടുന്നു. വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ജനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്താൻ അധികൃതർ തയ്യറാകണമെന്ന് എംഎം മണി ആവശ്യപ്പെട്ടു.

Top