രാജ്യത്ത് പ്രതീക്ഷയുടെ പച്ചത്തുരുത്ത് കേരളത്തില്‍ മാത്രം; എം.എം മണി

ഇടുക്കി: ഇന്ത്യയില്‍ പ്രതീക്ഷയുടെ പച്ചതുരുത്ത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണെന്ന് മന്ത്രി എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് പക്ഷം വലിയ വിജയം നേടും. ഇടുക്കിയിലും വമ്പിച്ച വിജയം ഉറപ്പാണെന്നും എം.എം മണി പറഞ്ഞു. കുഞ്ചിത്തണ്ണിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജുവും പ്രതികരിച്ചു. സിപിഎം-സിപിഐ അസ്വാരസ്യങ്ങള്‍ ഇത്തവണ ഉണ്ടായില്ല. മുന്‍ വര്‍ഷങ്ങള്‍ അപേക്ഷിച്ച് ഇടതുമുന്നണിയില്‍ തികഞ്ഞ യോജിപ്പ് പ്രകടമായി. വികസനമാണ് പൊതുവായ വിഷയം എന്നും കെ രാജു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Top