രാജേന്ദ്രന്‍ പറഞ്ഞുനടക്കുന്നതിന് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണി; രാജേന്ദ്രനെ പരിഹസിച്ച് എംഎം മണി

ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ രാജേന്ദ്രനെ പരിഹസിച്ച് എംഎം മണി എംഎല്‍എ. രാജേന്ദ്രന്‍ പറഞ്ഞുനടക്കുന്നതിന് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും എംഎം മണി പറഞ്ഞു.

അയാളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു സിപിഎമ്മിനെതിരെ രാജേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് എംഎം മണിയുടെ പ്രതികരണം. രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും മണി പരിഹസിച്ചു.

Top