ഉടുമ്പന്‍ചോലയില്‍ മികച്ച ലീഡുമായി എം.എം മണി

ഇടുക്കി: ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എം മണി 17667 വോട്ടിന് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം.

ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്. ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നിലാണ്. 247 വോട്ടാണ് ലീഡ്. തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫിന് 2492 വോട്ടിന്റെ ലീഡുണ്ട്.

ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനുള്ളത് 2849 വോട്ടിന്റെ ലീഡാണ്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് 2019 വോട്ടിന് മുന്നേറുന്നു.

Top