MM Mani-kanam fight

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സിപിഐ മന്ത്രിമാരെക്കുറിച്ച് എം.എം മണി പറഞ്ഞ മോശം അഭിപ്രായമല്ല സിപിഎമ്മിനുള്ളത്. സിപിഎമ്മിന്റെ പൊതു രാഷ്ട്രീയം അംഗീകരിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തോട് എന്തുനിലപാട് വേണമെന്ന് ആ പാര്‍ട്ടിയാണ് പറയേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വയനാട്ടില്‍ സി.പി.എം, സി.പി.ഐ പ്രശ്‌നങ്ങളില്ലെന്നും കാനം പ്രതികരിച്ചു.

സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനെയും, വിഎസ് സുനില്‍കുമാറിനെതിരെയും എംഎം മണി കഴിഞ്ഞദിവസം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ചിലരാണ് നമ്മളെ ഭരിക്കുന്നത്. അതിന്റെ കുഴപ്പങ്ങള്‍ സര്‍ക്കാരിനുണ്ടെന്നും മണി പറഞ്ഞിരുന്നു.

Top