ഡീന്‍ കുര്യാക്കോസിനും പി ജെ കുര്യനുമെതിരെ വ്യക്തധിക്ഷേപം നടത്തി എം എം മണി

തൊടുപുഴ: ഡീന്‍ കുര്യാക്കോസിനും പി ജെ കുര്യനുമെതിരെ വ്യക്തധിക്ഷേപം നടത്തി സിപിഐഎം നേതാവ് എം എം മണി. ഇടുക്കിയിലെ പ്രസംഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള അധിക്ഷേപ പരാമര്‍ശം.

‘ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി? പാര്‍ലമെന്റില്‍ പ്രസംഗിച്ചോ, എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. പിന്നെ..ബ്യൂട്ടിപാര്‍ലറില്‍ കയറി വെള്ള പൂശീട്ട് പടോം എടുത്ത്. ജനങ്ങളോടൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാതെ, ഷണ്ഡന്‍. ഷണ്ഡന്‍മാരെ ഏല്‍പ്പിക്കുകയാ, ഏല്‍പ്പിച്ചോ… കഴിഞ്ഞ തവണ വോട്ടുചെയ്‌തോരൊക്കെ അനുഭവിച്ചോ. ഇനീം വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം ഒലത്താം ഒലത്താം എന്ന് പറഞ്ഞ്. നന്നായി ഒലത്തിക്കോ. അതുകൊണ്ട് ഉണ്ടല്ലോ കെട്ടിവച്ച കാശ് കൊടുക്കാന്‍ പാടില്ല. നീതിബോധമുള്ളവരാണേല്‍… പി ജെ കുര്യന്‍, കുര്യന്‍ വേറെ പണിയാരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസ് ആണ് ഉണ്ടായത്, നമ്മള് മറന്നോ…’ എം എം മണി പ്രസംഗത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തധിക്ഷേപം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇത് വകവെക്കാതെയാണ് എം എം മണിയുടെ നടപടി.വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശി എന്നുപറഞ്ഞാല്‍ ഇപ്പോള്‍ ജോയ്‌സ് മാത്രമാണെന്നും എം എം മണി പറഞ്ഞു.

Top