സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുമെന്ന് എം.എം. മണി

കണ്ണൂര്‍: സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുമെന്ന് മന്ത്രി എം.എം. മണി.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് പല വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫില്‍തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും സമവായത്തിലെത്തിയില്ലെങ്കില്‍ അതിരപ്പള്ളി പദ്ധതി വേണ്ടന്നു വയ്ക്കാതെ നിവൃത്തിയില്ലെന്നും മന്ത്രി അറിയിച്ചു.

ഭൂമിയുണ്ടെങ്കിലും പരിസ്ഥിതി വാദികള്‍ കാരണം വൈദ്യുതി പദ്ധതികള്‍ തുടങ്ങാനാവില്ലെന്നും മാണി ചൂണ്ടിക്കാട്ടി.

Top