ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം എം മണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

mm mani

തിരുവനന്തപുരം: വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തുന്നത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ അദ്ദേഹത്തിന്റെ തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Top