വൈദ്യുതി മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

mm mani

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തലയോട്ടിക്കുള്ളില്‍ രക്തം കട്ട പിടിച്ച അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കിയതായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മന്ത്രിയിപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കാലുകള്‍ക്ക് ബലക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ആണ് രോഗം കണ്ടെത്തിയത്.

Top