‘ശിശുദിനം ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസം’; തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി മണി

കട്ടപ്പന: പ്രസംഗത്തിനിടെ നാവുടക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി മണി. നവംബര്‍ 14 ശിശുദിനം ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്. സംഭവം വിവാദമായതോടെ മന്ത്രി ഫെയ്‌സ് ബുക്കിലൂടെ ഖേദപ്രകടനം നടത്തി.

മന്ത്രി മണിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഞാന്‍ ഇന്നലെ(14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്‌റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണെന്നും ഇന്നൊരു സുദിനമാണെന്നുമാണ് മന്ത്രി മണി നെഹ്‌റുവിന്റെ ജന്മദാനാഘോഷ വേളയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ടു നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി ദീര്‍ഘനാള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മണി പറഞ്ഞു.

Top