പെട്ടിമുടി ദുരന്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി എം എം മണി

തിരുവനന്തപുരം: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി എം എം മണി. സംഭവ സ്ഥലത്തു നിന്ന് പരമാവധി പേരെ രക്ഷിച്ചെടുക്കാന്‍ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉണ്ടായത് നാടിനെ നടുക്കിയ വലിയൊരു ദുരന്തമാണ്. ഈ പ്രദേശത്ത് ഇങ്ങനെയൊരു ദുരന്തം ആരും തീരെ പ്രതീക്ഷിച്ചതല്ല. അർദ്ധരാത്രിയോടെ ഉണ്ടായ ഈ ദുരന്തം പുറത്തറിഞ്ഞതു തന്നെ രാവിലെയാണ്. ഈ പ്രദേശത്തേക്കുള്ള ഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും താറുമാറായതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ച് സർക്കാരും, ജില്ലാ ഭരണകൂടവും, ദുരന്തനിവാരണ സംവിധാനങ്ങളും എല്ലാം ഒത്തൊരുമിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. പരമാവധി പേരെ രക്ഷിച്ചെടുക്കാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.

ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Top