ബിജെപി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ്; എം എം മണി

തിരുവനന്തപുരം: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പരിഹാസവുമായി മന്ത്രി എം എം മണി. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുക എന്ന ‘ആചാരം’ ബിജെപിയും തുടരുകയാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അമ്പത്തേഴില്‍ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് ഈ ആചാരത്തിന് തുടക്കം കുറിച്ചതും തുടര്‍ന്നതും കോണ്‍ഗ്രസാണെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുക എന്ന ‘ആചാരം’ ബിജെപിയും തുടരുകയാണ്. നിയമസഭയിലെ ഭൂരിപക്ഷം അംഗീകരിക്കാതിരിക്കുക, നിയമസഭ വിളിച്ചുകൂട്ടാൻ പോലും തയ്യാറാകാതിരിക്കുക തുടങ്ങിയതൊക്കെ ഈ ജനാധിപത്യ അട്ടിമറിയുടെ ഭാഗമാണ്. ഇപ്പോൾ രാജസ്ഥാനിൽ കാണുന്നതും ഇതു തന്നെയാണ്. അമ്പത്തേഴിൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ട് ഈ ആചാരത്തിന് തുടക്കം കുറിച്ചതും തുടർന്നതും കോൺഗ്രസാണ്. ഇപ്പോൾ അത് കോൺഗ്രസ് സർക്കാരുകൾക്ക് തന്നെ എതിരായിരിക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് എതിർക്കേണ്ടതാണ്. അതിന് രാജ്യത്ത് വലിയ ബഹുജന മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. അതിനു പറ്റുന്ന നിലയിൽ നമുക്ക് ശക്തമായി പ്രതികരിക്കാൻ കഴിയണം.

Top