വിവരക്കേട് പറച്ചില്‍ പതിവാണ്; വി മുരളീധരന് മറുപടിയുമായി എം എം മണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നാട്ടുരാജ്യമല്ല കേരളം’ എന്ന് പരാമര്‍ശിച്ച കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുട്ടമറുപടിയുമായി മന്ത്രി എം എം മണി.

മുരളീധരന് വിവരക്കേട് പറച്ചില്‍ ഒരു പതിവാണ്. ബ്രിട്ടീഷ് വാഴ്ചയും രാജഭരണവും അവസാനിച്ചെന്നതും, ജനാധിപത്യ ഭരണമാണ് ഇവിടെ നിലവിലുള്ളതെന്നുമുള്ള ബോധം ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ഇല്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് പ്രധാനമന്ത്രിയുടെ അനുയായിയായ മുരളീധരന്റെ വിവരക്കേടായി മാത്രമേ കാണുന്നുള്ളൂ എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്ര സഹമന്ത്രി ശ്രീ. വി മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ‘പിണറായി വിജയന്റെ നാട്ടുരാജ്യമല്ല കേരളം’ എന്ന് കുറിച്ചു കണ്ടു.

വി. മുരളീധരന് വിവരക്കേട് പറച്ചിൽ ഒരു പതിവാണ്. അദ്ദേഹം ശ്രീ.നരേന്ദ്ര മോദിയുടെ അനുയായിയാണെന്നതു കൂടി ഓർക്കുമ്പോളാണ് ചിരിച്ചു വെളികെട്ട് പോകുന്നത്. ശ്രീ. നരേന്ദ്ര മോദി യഥാർത്ഥത്തിൽ ബ്രിട്ടീഷ് രാജിന്റെ കൂട്ടാണ് പ്രവർത്തിക്കുന്നതും പ്രസംഗിക്കുന്നതും. ബ്രിട്ടീഷ് വാഴ്ചയും രാജഭരണവും അവസാനിച്ചെന്നതും, ജനാധിപത്യ ഭരണമാണ് ഇവിടെ നിലവിലുള്ളതെന്നുമുള്ള ബോധം ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ഇല്ല. അതുപോലെയാണ് കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ എന്ന് ചിന്തിച്ചതു തന്നെ മുരളീധരന്റെ വിവരമില്ലായ്മ എന്നല്ലാതെ എന്തു പറയാൻ.

Top