ഇവരാണ് മരണ വ്യാപാരികള്‍; കോണ്‍ഗ്രസിനെ പരിഹസിച്ച് എം എം മണി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിച്ച് മന്ത്രി എം എം മണി. ചിലര്‍ വളരെ സന്തോഷത്തിലാണെന്നും വൈറസ് ബാധ വര്‍ധിക്കുന്നുണ്ടല്ലേ എന്നാണ് അവരുടെ സന്തോഷത്തിന് കാരണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇവരാണ് മരണ വ്യാപാരികളെന്നും എന്നാല്‍ നമ്മള്‍ അതിജീവിക്കുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചിലര്‍ വലിയ സന്തോഷത്തിലാണ്.
വാളയാറില്‍ കൂട്ടം കൂടി ബഹളം വെച്ചവര്‍, പാസ്സ് വേണ്ട എന്ന് അലറി വിളിച്ചവര്‍,
പൂന്തുറക്കാരെ അപമാനിക്കുന്നേ എന്ന് കൂവി വിളിച്ചവര്,‍
പ്രവാസികള്‍ക്ക് ടെസ്റ്റുകളൊന്നും വേണ്ട എന്ന് പറഞ്ഞ് കലാപത്തിന് മുതിര്‍ന്നവര്‍,
മാസ്കും വലിച്ചെറിഞ്ഞ് സമരം ചെയ്യുമെന്ന് പറഞ്ഞു കയര്‍ത്തവര്‍,
പ്രളയം വരും പ്രതിസന്ധി വരും എന്ന് കനവ് കണ്ടവര്‍.
ഉദ്ദേശിച്ചത് കുറേയൊക്കെ സാധിച്ചല്ലോ, വൈറസ് ബാധ വര്‍ദ്ധിക്കുന്നുണ്ടല്ലോ എന്നാണവരുടെ സന്തോഷത്തിന് കാരണം.
ഇവരാണ് മരണ വ്യാപാരികള്‍.

പക്ഷേ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ജീവന്റെ വിലയുള്ള ജാഗ്രത കൈവിടാതെതന്നെ കേരളം മുന്നോട്ടു പോകും.

Top