പ്രധാനമന്ത്രിയ്ക്ക് ആകെ കിട്ടിയത് സ്വബോധമില്ലാത്ത ഒരു പ്രസിഡന്റിന്റെ സൗഹൃദം; എംഎം മണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മന്ത്രി എം എം മണി. ‘പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബന്ധം പുനസ്ഥാപിക്കുവാനെന്ന് പറഞ്ഞ് ലോകം മുഴുവന്‍ അദ്ദേഹം സഞ്ചരിച്ചു. എന്നാല്‍ അയല്‍രാജ്യങ്ങളുമായി പോലും അദ്ദേഹത്തിന് നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ആകെ കിട്ടിയത് സ്വബോധമില്ലാത്ത ഒരു പ്രസിഡന്റ് ഭരിക്കുന്ന അമേരിക്കയുമായുള്ള സൗഹൃദമാണെന്ന്’ മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആദരണീയനായ ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം എല്ലാ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കുവാനെന്നു പറഞ്ഞ് ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു. ഇക്കാര്യം ബിജെപി നേതാക്കൾ കൊട്ടിഘോഷിച്ച് നടക്കുകയും ചെയ്തു. എന്നാൽ, അയൽ രാജ്യങ്ങളുമായിപ്പോലും നല്ലൊരു ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിർത്തി പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലും പരാജയപ്പെട്ടു. പിന്നെ, ഇത്രയും നാൾ ലോകം മുഴുവൻ സഞ്ചരിച്ചിട്ട് ആകെ കിട്ടിയ ഒരു സൗഹൃദമാണെങ്കിലോ സ്വബോധമില്ലാത്ത ഒരു പ്രസിഡന്റ് ഭരിക്കുന്ന അമേരിക്കയുമായിട്ടാണ് !

Top