ഇത് ഗുജറാത്തും അയോധ്യയുമൊന്നുമല്ല, കേരളമാണ്; ശബരിമല വിഷയത്തില്‍ എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം എം മണി. ബിജെപി ദേശീയ അധ്യക്ഷന്‍ കേരള സര്‍ക്കര്‍ ശബരിമല വിഷയത്തില്‍ പരാജയപ്പെട്ടുവെന്ന് പറയുന്നുണ്ട്. കലാപത്തിന് തിരികൊളുത്താന്‍ അദ്ദേഹം കൂടി നേരിട്ടെത്തുമെന്നാണ് പറയുന്നത്. ഏതായാലും ഇത് ഗുജറാത്തും അയോദ്ധ്യയുമൊന്നുമല്ല. കേരളമാണെന്നും എം എം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമല വിഷയത്തിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു നടക്കുന്നു. അദ്ദേഹത്തിന്റെ അനുയായികളായ സുരേന്ദ്രൻ, വത്സൻ തില്ലങ്കേരി, ശശികല തുടങ്ങിയവർ ശബരിമല കേന്ദ്രീകരിച്ച്‌ ആക്രമണങ്ങളും ആചാര ലംഘനങ്ങളും തുടർച്ചയായി നടത്തുന്നു. പോലീസ് ഇതിനെയൊക്കെ സംയമനത്തോടെ നേരിടുന്നു. ബി.ജെ.പി. പ്രസിഡന്റ് ശ്രീധരൻ പിള്ളയാകട്ടെ ശബരിമലയിൽ സ്ത്രീ പ്രവേശനമല്ല വിഷയം, സി.പി.എമ്മിനെ തറപറ്റിക്കുക എന്നതാണ് ഞങ്ങളുടെ അജണ്ട എന്ന് പറയുന്നു. ഇനിയിപ്പോൾ കലാപത്തിന് തിരികൊളുത്താൻ അമിത് ഷാ കൂടി നേരിട്ടെത്തുമെന്നാണ് പറയപ്പെടുന്നത്. ഏതായാലും ഇത് ഗുജറാത്തും അയോദ്ധ്യയുമൊന്നുമല്ല. കേരളമാണ്.

Top