ശബരിമല വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ട്രോളി എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച് സന്ദര്‍ശനം നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ട്രോളി മന്ത്രി എം എം മണി രംഗത്ത്. ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് ഇരുവരും പൊലീസിനോട് അഭ്യര്‍ത്ഥിച്ചെന്നും ചുളുവില്‍ അറസ്റ്റ് കൈവരിച്ച് പേരെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് തിരികെ യാത്രയായെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

#അറസ്റ്റ് #ചെയ്യൂ… #ഒന്ന് #അറസ്റ്റ് #ചെയ്യൂ… #പ്ലീസ്

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കന്മാർ ശബരിമലയിൽ സത്യഗ്രഹം നടത്തി ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് പോലീസിനോട് അഭ്യർത്ഥിച്ചു. ഞങ്ങൾ ക്രിമിനലുകളെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന് പോലിസ് അറിയിച്ചപ്പോഴും ഞങ്ങളെക്കൂടി ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ പോലീസ് അത് ചെവിക്കൊണ്ടില്ല. അതോടെ ചുളുവിൽ അറസ്റ്റ് കൈവരിച്ച്‌ പേരെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് തിരികെ യാത്രയായി

Top