നവംബര്‍ 8 ഇന്ത്യന്‍ ജനതയ്ക്ക് മറക്കാന്‍ കഴിയാത്ത കറുത്ത ദിനമെന്ന് എം എം മണി

തിരുവനന്തപുരം: 2016 നവംബര്‍ 8 ഇന്ത്യന്‍ ജനതയ്ക്ക് മറക്കാന്‍ കഴിയാത്ത കറുത്ത ദിനമാണെന്ന് മന്ത്രി എം എം മണി. സാമാന്യ ബുദ്ധിയുള്ള ഭരണാധികാരി ചെയ്യുന്ന ഒന്നല്ല പ്രധാനമന്ത്രി മോദി ചെയ്തത്. മോദിയുടെ നോട്ട് നിരോധനത്തിന്റെ നേട്ടമെന്താണെന്ന് ബി.ജെ.പി. നേതാക്കള്‍ വിശദീകരിക്കുന്നതു നന്നായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2016 നവംബർ 8 ഇന്ത്യൻ ജനതയ്ക്ക് മറക്കാൻ കിഴിയാത്ത കറുത്ത ദിനം. 1000-ത്തിന്റെയും 500-ന്റെയും നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ദിവസം. ഇരുനൂറിലധികം ആളുകൾ മരിക്കുകയും ഇന്ത്യൻ സമ്പദ്ഘടന താറുമാറാകുകയും ചെയ്തു. സാമാന്യ ബുദ്ധിയുള്ള ഭരണാധികാരി ചെയ്യുന്ന ഒന്നല്ല പ്രധാനമന്ത്രി മോഡി ചെയ്തത്. മോഡിയുടെ നോട്ട് നിരോധനത്തിന്റെ നേട്ടമെന്താണെന്ന് ബി.ജെ.പി. നേതാക്കൾ വിശദീകരിക്കുന്നതു നന്നായിരിക്കും.

Top