ചരിത്രപരമായ ശുംഭത്വമാണ് കാണിക്കുന്നത്; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എം.എം. മണി

തിരുവനന്തപുരം: ശബരിമല സത്രീപ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസിനെതിരെ മന്ത്രി എം.എം. മണി രംഗത്ത്.

കോണ്‍ഗ്രസ് ചരിത്രപരമായ ശുംഭത്വമാണ് കാണിക്കുന്നതെന്നും ബിജെപിയില്‍ ആളെ കൂട്ടുകയാണ് കോണ്‍ഗ്രസിന്റെ പണിയെന്നും മണി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന പന്തളം രാജകുടുംബത്തിന്റെ നിലപാടിനെ വിമര്‍ശിച്ചും മണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നാട്ടില്‍ രാജഭരണമല്ല നില നില്‍ക്കുന്നതെന്നും ജനാധിപത്യമാണെന്ന് മറക്കരുതെന്നുമായിരുന്നു പരാമര്‍ശം.

Top