ബിജെപി സര്‍ക്കാരിനെ ഭയക്കണം, പേനയും പേപ്പറുമൊക്കെ അവര്‍ക്ക് മാരകായുധങ്ങള്‍: മന്ത്രി

തിരുവനന്തപുരം: മംഗളൂരുവില്‍ റിപ്പോര്‍ട്ടിങ്ങിന് പോയ മാധ്യമ പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും അവരോട് പൈശാചികമായി പെരുമാറുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി എംഎം മണി. പേനയും, പേപ്പറും, ക്യാമറയും,മൈക്കും, ഇന്റര്‍നെറ്റും ബിജെപി സര്‍ക്കാര്‍ മാരകായുധങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് പരിഹാസ രൂപേണയാണ് മന്ത്രിയുടെ പ്രതിഷേധം.

ഫെയ്‌സ് ബുക്കിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതിഷേധം.

സൂക്ഷിക്കുക! ബിജെപി സർക്കാർ പേനയും, പേപ്പറും, കാമറയും,മൈക്കും, ഇന്റർനെറ്റും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Posted by MM Mani on Friday, December 20, 2019

അതേസമയം നിരവധി ആളുകളാണ് മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നത്. ഏഴ് മണിക്കൂറിലേറെ നേരം കസ്റ്റഡിയില്‍ വച്ച ശേഷമാണ് 8 മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് വിട്ടയച്ചത്. എന്നാല്‍ വളരെ പൈശാചികമായ രീതിയിലാണ് പൊലീസ് പെരുമാറിയത് എന്നായിരുന്നു ഇവര്‍ പ്രതികരിച്ചത്. വാഹനത്തില്‍ കയറ്റി മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഇറക്കിവിടുകയായിരുന്നു. ക്യാമറയും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Top