‘ഒരു ചൗക്കിദാരുടെ (കോഴ) ഡയറിക്കുറിപ്പ്’; യെദ്യൂരപ്പയെ ട്രോളി എംഎം മണി

mm mani

കൊച്ചി : യെദ്യൂരപ്പയുടെ വിവാദമായ ഡയറി പുറത്തു വന്നതിന് പിന്നാലെ ട്രോളുമായി എംഎം മണി. ‘ഒരു ചൗക്കിദാരുടെ (കോഴ) ഡയറിക്കുറി’പ്പെന്നായിരുന്നു എംഎം മണിയുടെ ട്രോള്‍. ‘ചൗക്കിദാര്‍മാര്‍ ഇനി പെന്‍ഷന്‍ വാങ്ങട്ടെ’യെന്നും മണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയതിന്റെ കണക്കുകളാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളിലുള്ളതെന്ന വിവരങ്ങളാണ് പുറത്തു വന്നത്. 2008 – 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായാണ് വെളിപ്പെടുത്തല്‍. ‘കാരവന്‍’ മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

Top