വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്‍

HASSAN

കോട്ടയം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രില്‍ 23 രാത്രി മുതല്‍ 24 രാവിലെ വരെ എറണാകുളത്ത് നിരാഹാര സമരം നടത്തുമെന്നും ഹസന്‍ അറിയിച്ചു. ചെന്നിത്തലക്കൊപ്പം മറ്റ് യു.ഡി.എഫ് നേതാക്കളും നിരാഹാര സമരത്തില്‍ പങ്കെടുക്കും.

ശ്രീജിത്തിന്റെ മരണത്തില്‍ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ മരണത്തില്‍ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നടത്തുന്ന ജനമോചന യാത്ര സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top