mm hassan support k muralidharan

m m hassan

കോട്ടയം: കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല.

കെ.മുരളീധരന്‍ നടത്തിയ പ്രസ്താവനയില്‍ തെറ്റില്ല. സ്വയം വിമര്‍ശനപരമായാണ് മുരളീധരന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. അതിന്റെ പേരില്‍ മുരളീധരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ ഉണ്ണിത്താന്‍ സംസാരിച്ചത് ശരിയായ രീതിയല്ലെന്നും എം.എം.ഹസന്‍ പറഞ്ഞു.

Top