എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശം തെറ്റ്‌, കോണ്‍ഗ്രസ്സ് നിലപാടല്ലെന്ന് എം എം ഹസന്‍

m m hassan

തിരുവനന്തപുരം: എകെജിയെ അവഹേളിക്കുന്ന വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ തള്ളി കോണ്‍ഗ്രസ്സ്. എകെജിക്കെതിരായി ബല്‍റാം നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു.

ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ്സ് നിലപാടല്ലെന്നും, ബല്‍റാമുമായി സംസാരിച്ചപ്പോള്‍ വ്യക്തിപരമായ പരാമര്‍ശമെന്നാണ് ബല്‍റാം വിശദീകരിച്ചതെന്നും, എന്നാല്‍ വ്യക്തിപരമായിപ്പോലും അങ്ങനെ പറയാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി.

Top