രാഷ്ട്രീയ കൊലപാതകം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരുന്നു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ എല്ലാം പിന്നില്‍ സിപിഎമ്മും ബിജെപിയുമാണെന്നും, മുഖ്യമന്ത്രിക്ക് ഇനി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.

Top