തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം സ്വാഭാവികമെന്ന് ഹസന്‍

mm-hassan

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കം സ്വാഭാവികമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഇത് പരിഹരിക്കുമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ഉള്‍പ്പടെയുള്ള സഹകരണം പ്രാദേശിക തലത്തില്‍ തീരുമാനിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണവുമായി സഹകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

Top