ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചന, മുന്നണിക്ക് നഷ്ടമുണ്ടാകില്ലെന്ന് ഹസന്‍

mm-hassan

തിരുവനന്തപുരം: ഇടതു മുന്നണിയിലേക്ക് പ്രവേശിച്ച ജോസ് കെ. മാണി രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് യുഡിഎഫ്. ജോസ് പോയതില്‍ മുന്നണിക്ക് നഷ്ടമുണ്ടാകില്ലെന്നും മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.

അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ-സിപിഎം സംസ്ഥാന സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് ജോസ്.കെ.മാണി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

Top