ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മാണിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമെന്ന് ഹസന്‍

mm-hassan

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിനെ പിന്തുണയ്ക്കാനുള്ള കേരള കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ കെ.എം.മാണിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.

മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന തങ്ങളുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കെ.എം മാണിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിന് അനുകൂലമായ തീരുമാനം എടുത്തതെന്നാണ് ഉപസമിതി യോഗത്തിന് ശേഷം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

Top