ജനങ്ങളെ ദ്രോഹിക്കുന്ന ഹര്‍ത്താല്‍ നിയന്ത്രിക്കുവാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ഹസന്‍

HASSAN

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ദ്രോഹമാകുന്ന തരത്തിലുള്ള എല്ലാ ഹര്‍ത്താലുകളും നിയന്ത്രിക്കുന്നതിന് അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.

ടൂറിസം മേഖലയില്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന് വ്യക്തമാക്കിയ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിപ്പുണ്ടെന്നും, ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം മൂലം ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരാന്‍ ഭയക്കുന്നു, ഇത് ടൂറിസം വ്യവസായത്തെ സാരമായി ബാധിക്കും, കേസ് അന്വേഷണത്തിലെ പൊലീസ് അലംഭാവവും മുഖ്യമന്ത്രിയുടെ സമീപനവും നിഷേധാത്മക സന്ദേശമാണ് നല്‍കിയിരിക്കുന്നത്, അവരുടെ മൃതദേഹം ദഹിപ്പിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങളും ഒഴിവാക്കേണ്ടതായിരുന്നു, ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top