സ്ത്രീകളെ അപമാനിച്ച എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് അടിച്ചുപുറത്താക്കണം;എംഎം ഹസന്‍

HASSAN

കൊച്ചി: സ്ത്രീകളെ അപമാനിച്ച മന്ത്രി എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് അടിച്ച് പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

സ്ത്രീസുരക്ഷ പറഞ്ഞാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. എന്നാല്‍ സര്‍ക്കാരിലെ രണ്ടാമത്തെ മന്ത്രിയാണ് ഇപ്പോള്‍ സ്ത്രീകളെ അപമാനിച്ചതിന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് ഹസന്‍ കുറ്റപ്പെടുത്തി.

ഡിജിപിയെ ബിജെപിയാക്കിയ മുഖ്യമന്ത്രിയ്‌ക്കേറ്റ അടിയാണ് സുപ്രീംകോടതി വിധിയെന്നും ഹസന്‍ പറഞ്ഞു.

Top