മെഡിക്കല്‍ കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എം എം ഹസന്‍

hassan

കൊച്ചി: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍.

നിഷ്പക്ഷമായ അന്വേഷണമാണ് കേസില്‍ വേണ്ടതെന്നും ബദല്‍ അന്വേഷണങ്ങള്‍ ഫലവത്താകില്ലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്യുന്ന കോവളം എംഎല്‍എ എം വിന്‍സന്റ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി കള്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോപണം ഗൗരവമേറിയതാണെന്നും ഹസന്‍ അറിയിച്ചു.

പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് വിന്‍സന്റിനെ ചോദ്യം ചെയ്യുന്നത്.

Top