കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐ അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് എം.എം.ഹസന്‍

m.m-hassan

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത് സിപിഐയാണന്ന് എം.എം.ഹസന്‍.

കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐ അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. തോമസ് ചാണ്ടിക്കുവേണ്ടി വിവേക് തന്‍ഖ വന്നതിനെതിരെ പരാതി നല്‍കിയെന്നും വ്യക്തമാക്കി.

അതേസമയം സിപിഐ മന്ത്രിമാര്‍ ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു.

സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസത നഷ്ടപ്പെട്ടു. ഇനി അവര്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മന്ത്രിയുടെ രാജിക്കായി നാലു മന്ത്രിമാര്‍ സമരം ചെയ്തത് അസാധാരണ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.

Top