ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്ന് എംഎം ഹസന്‍

mm-hassan

തിരുവനന്തപുരം: ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍.

രാജി ഉപാധി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി വൈകിയതില്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നുവെന്നും പിണറായിക്ക് മുഖ്യമന്ത്രി ആയി തുടരാന്‍ അര്‍ഹതയില്ലെന്നും ഹസന്‍ വ്യക്തമാക്കി.

Top