കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയ പോലെയാണ് മോദി പഞ്ചവത്സരപദ്ധതിയെ പിച്ചിച്ചീന്തിയത്: ഹസന്‍

m.m-hassan

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ജനാധിപത്യം തകര്‍ത്ത് സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. നെഹ്‌റു ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ പാകിയ വ്യക്തിയാണ്. എന്നാല്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയ പോലെയാണ് മോദി പഞ്ചവത്സര പദ്ധതിയെ പിച്ചിച്ചീന്തിയതെന്നും ഹസന്‍ പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 54-ാമത് ചരമവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top