ശു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ ന​ട​പ​ടി ക​ണ്ണി​ല്‍ മ​ണ്ണി​ടാ​നു​ള്ള നാ​ട​ക​മെ​ന്ന് ഹ​സ​ന്‍

mm-hassan

തി​രു​വ​ന​ന്ത​പു​രം: ഷുഹൈ​ബ് കേ​സി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത സി​പി​എം നി​ല​പാ​ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ മ​ണ്ണി​ടാ​നു​ള്ള നാ​ട​ക​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം.​എം. ഹ​സ​ന്‍. കേ​സി​ലെ 11 പ്ര​തി​ക​ളും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യി​രി​ക്കു​ന്പോ​ള്‍ നാ​ലു പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത് പ്ര​ഹ​സ​ന​മാ​ണ്. ഷുഹൈ​ബ് വ​ധ​ത്തി​നെ​തി​രെ ക​ണ്ണൂ​രി​ലു​ണ്ടാ​യ ജ​ന​രോ​ഷ​ത്തി​ല്‍ നി​ന്നും ത​ല്‍​ക്കാ​ലം തടിതപ്പാ​നാ​ണ് സി​പി​എം ത​യാ​റാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ പു​റ​ത്താ​ക്കു​ന്ന അ​തേ വേ​ഗ​ത​യി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​നാ​യി മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ട​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ് പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി​യെ​ന്ന പ്ര​ഹ​സ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്നും ഹ​സ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Top