ഇരയോടൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് വെള്ളപൂശുന്ന നയമാണ് സി.പി.എമ്മിന്റേതെന്ന് എം.എം.ഹസന്‍

mm-hassan

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയുമായി ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ സി.പി.എമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ഇരയോടൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് വെള്ളപൂശുന്ന നയമാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ മുന്നിട്ട് നിന്നത് ഇടത് ജനപ്രതിനിധികളാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ല. അതില്‍പ്രതിഷേധിച്ച് രാജിവച്ച നടിമാരുടെ തീരുമാനം ധീരമാണെന്നും ഹസന്‍ വ്യക്തമാക്കി.

Top