സിപിഎമ്മുമായി സഹകരിച്ചാല്‍ ബിജെപിയെ നേരിടാമെന്ന് വിശ്വസിക്കുന്നില്ല: എംഎം ഹസ്സന്‍

MM-Hassan

തിരുവനന്തപുരം: സിപിഎമ്മുമായി സഹകരിച്ചാല്‍ ബിജെപിയെ നേരിടാമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍. രാഷ്ട്രീയ ഫാസിസ്റ്റുകളുമായി ഒരുതരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും ഹസ്സന്‍ പ്രതികരിച്ചു.

നേരത്തെ സിപിഎം കോണ്‍ഗ്രസ് ആയി മാറിയെന്നും സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ജനങ്ങളോട് പറയണമെന്നും കുമ്മനം പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നും കുമ്മനം ചോദിച്ചിരുന്നു.

Top