ചലച്ചിത്ര താരങ്ങളുടെ സംഘടനയ്ക്ക് ‘അച്ഛന്‍’ എന്ന പേരാണ് ഉചിതമെന്ന് എം.എം.ഹസന്‍

കോഴിക്കോട്: ചലച്ചിത്ര താരങ്ങളുടെ സംഘടനയ്ക്ക് ‘അച്ഛന്‍’ എന്ന പേരാണ് ഉചിതമെന്ന് കെസിപിപി പ്രസിഡന്റ് എം.എം.ഹസന്‍. പുരുഷാധിപത്യമാണ് അമ്മ സംഘടനയില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ മദ്യവര്‍ജ്ജനമാന പ്രചരണം ആത്മാര്‍ഥരഹിതമാണ്. മദ്യ രാജാക്കമാര്‍ക്ക് വേണ്ടി നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവ് ഇറക്കുന്ന സര്‍ക്കാര്‍ കര്‍ഷകന്‍ മരിച്ചിട്ട് തിരിഞ്ഞ് നോക്കിയില്ലെന്നും ഹസന്‍ ആരോപിച്ചു.

ബാറുകള്‍ തുറന്നതോടെ സര്‍ക്കാര്‍ ഖജനാവിനൊപ്പം സിപിഎം പാര്‍ട്ടിയുടെ ഖജനാവിലും പണമെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ പ്രതിഷേധധര്‍ണ കോഴിക്കോട് ജില്ലയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top