ലോകായുക്ത ഭേദഗതി; കോടിയേരിയും പിണറായി വിജയനും ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: ലോകായുക്തയില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തില്‍ കോടിയേരിയും പിണറായി വിജയനും ജനങ്ങളോട് മാപ്പ് പറയണമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഭേദഗതി നിയമത്തിന്റെ ആത്മാവിനെ തകര്‍ക്കുന്നതാണ്. ധൃതി പിടിച്ച് എന്തിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇത് അഴിമതി നിയമമാക്കാനുള്ള ഓര്‍ഡിനന്‍സാണ്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കുമെന്നും എം.എം ഹസന്‍ പറഞ്ഞു.

അതേ സമയം സോളാര്‍ കേസിലെ കോടതി വിധി സിപിഎമ്മിന് മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. ഉമ്മന്‍ ചാണ്ടിക്കെതിരായ പിണറായി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top