കോണ്‍ഗ്രസിലെ തോല്‍വിയുടെ ഉത്തരവാദി ഒരാളല്ലെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെയ്ക്കാനാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. പരാജയ കാരണം ഒരാളുടെ തലയില്‍ കെട്ടി വെയ്ക്കണ്ട. എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. മറിച്ചുള്ളത് ആരോഗ്യകരമായ വിമര്‍ശനമാകില്ലെന്നും ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് സംഘടനാതലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതും പരിഹാരം നിര്‍ദ്ദേശിക്കേണ്ടതും ഹൈക്കമാന്റ് ആണ്. സംഘടനാ തലത്തിലുള്ള മാറ്റങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനം എടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച നൂറിന കര്‍മ്മ പരിപാടി ജനങ്ങളെ കബളിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കിയില്ലെന്നും ഹസന്‍ ആരോപിച്ചു.

Top