കേരള രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാന്‍ ബി.ജെപിയേക്കാള്‍ സി.പി.എം ശ്രമിക്കുന്നുവെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാന്‍ ബി.ജെപിയേക്കാള്‍ സി.പി.എം ശ്രമിക്കുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ന്യൂനപക്ഷങ്ങളെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്താന്‍ സി.പി.എം ശ്രമിക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ പിന്തുണ കിട്ടാനാണ് സി.പി.എം ശ്രമമെന്നും ഹസന്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടി ഹസന്‍ അമീര്‍ പ്രസ്താവന മുമ്പ് നടത്തിയതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

‘കോടിയേരി ഇപ്പോള്‍ നടത്തുന്നതും വിഷലിപ്തമായ പ്രചാരണമാണ്. വര്‍ഗസമരം ഉപേക്ഷിച്ച് വര്‍ഗീയതാ പ്രചരണം സി.പി.എം ഏറ്റെടുത്തിരിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരെയെങ്കിലും പാര്‍ട്ടി സെക്രട്ടറിയായോ മുഖ്യമന്ത്രിയായോ സി.പി.എം പരിഗണിച്ചിട്ടുണ്ടോ.?’ ഹസന്‍ ചോദിച്ചു. കോണ്‍ഗ്രസിനോട് ചോദ്യം ചോദിക്കാന്‍ കോടിയേരിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top