മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് പറഞ്ഞുവെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: ഇടതു മുന്നണി പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് പറഞ്ഞുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. പ്രതിപക്ഷ നേതാവിനെയാണ് അദ്ദേഹം ഇക്കാര്യം വിളിച്ചറിയിച്ചതെന്നും ഹസന്‍ പറഞ്ഞു

എല്‍ഡിഎഫ് മുങ്ങുന്ന കപ്പലാണ്. ജോസ് കെ. മാണി വന്നതുകൊണ്ട് നേട്ടമുണ്ടാകില്ല. എന്‍സിപിയില്‍ നിന്നും കൊഴിഞ്ഞുപോക്കുണ്ടാകും. കേരള കോണ്‍ഗ്രസ് കോട്ടയം എംപി സ്ഥാനവും രാജി വെയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Top