കോണ്‍ഗ്രസിന് ഒരിടത്തും ബിജെപി വോട്ടുകള്‍ വേണ്ടെന്ന് എം.എം ഹസന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി മണ്ഡലത്തില്‍ അടക്കം ഒരിടത്തും ബി.ജെ.പി. വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്ന് എം.എം. ഹസ്സന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സംഖ്യമില്ലെന്നും ഹസ്സന്‍ പറഞ്ഞു.

‘ ഞങ്ങള്‍ക്ക് വേണ്ട. തലശ്ശേരിയില്‍ എന്നല്ല ഒരിടത്തും ബി.ജെ.പി.യുടേയും ആര്‍.എസ്.എസിന്റേയും വോട്ട് പ്രതീക്ഷിക്കുന്നില്ല. ഞങ്ങള്‍ക്ക് അത് വേണ്ട. അത് എത്രയോ തവണ ഞങ്ങള്‍ പറഞ്ഞു.’ – ഹസ്സന്‍ പറഞ്ഞു.

തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പി.യുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സി.പി.എം. നേതാക്കള്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. അവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വേണ്ടി അതിത് ഷാ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി. ആ സാഹചര്യത്തില്‍ സംശയങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ. അത് പറയാത്തിടത്തോളം സി.പി.എം.- ബി.ജെ.പി. കൂട്ടുകെട്ട് ഉണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

Top