പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി എം.എം അന്‍വറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗ എം.എം അന്‍വറിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുരിതാശ്വസ ഫണ്ടില്‍ നിന്നും കുടുതല്‍ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനും, തട്ടിയെടുത്തതായി കണ്ടെത്തിയ പണം എവിടെയാണെന്ന് അറിയുന്നതിനുമാണ് ചോദ്യം ചെയ്യുന്നത്.

പ്രളയ ഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെയാണ് അന്‍വര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്‍വറിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡയില്‍ വിട്ടു നല്‍കിയിരുന്നു.

അന്‍വറിന്റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ കൗലത്ത് അന്‍വറിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ പ്രളയ ഫണ്ടു തട്ടിപ്പിലെ രണ്ടാമത്തെ കേസ്സിലെ ഒന്നാം പ്രതി വിഷ്ണുദാസിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും.

Top